ന്യൂമാഹി : ജൽജീവൻ മിഷന്റെ ഭാഗമായി കുഴിയെടുത്ത റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാത്തത് ജനങ്ങളെ ദുരിതയാത്രയ്ക്ക് വിധേയരാക്കുന്നു. റോഡുകളുടെ ഇരുവശങ്ങളും കാട് കയറി നാടിൻറെ മുഖം തിരിച്ചറിയാനാകാത്തവിധം മോശമായി മാറിയിരിക്കുകയാണ്.
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനപിന്തുണ നേടാൻ കഴിയുന്ന വിധത്തിലുള്ള നടപടികളുമായി അധികൃതർ രംഗത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.