Latest News From Kannur

*പുരപ്പുറ സോളാർ പദ്ധതി: ബോധവത്കരണ പരിപാടി നാളെ മാഹിയിൽ*

0

പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി 78000 രൂപ ധനസഹായം നൽകുന്ന പുരപ്പുറ സോളാർ പദ്ധതിയെക്കുറിച്ച് മാഹിയിൽ നാളെ ബോധവത്ക്കരണ പരിപാടി നടത്തും. മാഹി വൈദ്യുതി വകുപ്പ് നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തുന്ന ‘ബോധവത്കരണ പരിപാടിയിൽ പദ്ധതിയെ കുറിച്ചും ധന സഹായത്തെ കുറിച്ചും വൈദ്യുതി വകുപ്പ് അധികൃതരും രജിസ്റ്റേർഡ് സോളാർ വെണ്ടർസും വിശദീകരിക്കുന്നതാണെന്ന് മാഹി വൈദ്യുതി വകുപ്പ് ഓഫീസ് അറിയിച്ചു.

Leave A Reply

Your email address will not be published.