പാനൂർ :
പൊയിലൂർ കലാകാര കൂട്ടായ്മ 27 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പൊയിലൂർ ശ്രീ നാരായണമOത്തിൽ വെച്ച് നടക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസുമാസ്റ്റർ കലാകാര കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കണ്ണൻ കെ. പൊയിലൂരിൻ്റെ ചില്ലുജാലകം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ദീപക് ധർമ്മടം നിർവ്വഹിക്കും. വാസു അത്തോളിൽ വിശിഷ്ടാതിഥിയായിരിക്കും. നന്ദന ഗോവിന്ദ് എം എസ് സി. ഒന്നാം റാങ്ക് എംജി യൂണിവാഴ്സിറ്റി എന്നിവരെ ആദരിക്കും. കലാപരിപാടികളും ഉണ്ടാകും. കണ്ണൻ കെ. പൊയിലൂർ, മനോജ് കല്ലായി , എസ്.പി. ബാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.