Latest News From Kannur

പാനൂർ പാലിയേറ്റീവ് ആൻ്റ് പാലിയേറ്റീവ് ഫിസിയോസെൻ്റർ നാലാം വാർഷികാഘോഷവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

0

പാനൂർ :

പാനൂർ പാലിയേറ്റീവ് ആൻ്റ് പാലിയേറ്റീവ് ഫിസിയോ സെൻ്റർ നാലാം വാർഷികാഘോഷവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
സ്പീക്കർ അഡ്വ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു.
സേവന മേഖലയിൽ പാനൂർ പാലിയേറ്റീവിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് സ്പീക്കർ പറഞ്ഞു.
വൈ. എം ഇസ്മയിൽ ഹാജി അധ്യക്ഷനായി. പി.പി. സുലൈമാൻ ഹാജി സ്വാഗതം പറഞ്ഞു. ഡോ. ഇദ് രിസ് പദ്ധതി വിശദീകരണം നടത്തി കെ.പി. മോഹനൻ എംഎൽഎ, പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി ഐ. എ. എസ്., കൂത്തുപറമ്പ് എ.സി.പി. കെ.വി. പ്രമോദ്, ഫിസിയോ സെൻ്റർ എച്ച്.ഒ. ഡി. ടി.കെ. ധനീഷ്, കെ.ഇ. കുഞ്ഞബ്ദുള്ള, പി.കെ. ഷാഹുൽഹമീദ്, കെ.കെ. ധനഞ്ജയൻ, നസീല കണ്ടിയിൽ, കെ.വി റംല ടീച്ചർ, സമീർ കെ.എം. റയീസ് അനസ് മുബാറക്ക് എന്നിവർ പ്രസംഗിച്ചു.
ലോക ഫിസിയോ ദിനാചരണത്തിൻ്റെ ഭാഗമായി സെൻ്ററിലെ ജീവനക്കാരെ ആദരിച്ചു. നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉപഹാര സമർപ്പണം നടത്തി.

Leave A Reply

Your email address will not be published.