പള്ളൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സേവന ദ്വിവാരമായ സേവാ പഖ്‌വാഡ ഭാഗമായി ബിജെപി മാഹി മണ്ഡലം മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പള്ളൂർ വയൽ നട റോഡ് ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനത്തിന്റെ ഉത്ഘാടനം പുതുച്ചേരി ബിജെപി സംസ്ഥാനസമിതി അംഗം ദിനേശ് അങ്കവളപ്പ് നിർവഹിച്ചു.
മഹിളാ മോർച്ച പ്രസിഡന്റ് കെ. പി. റീന അധ്യക്ഷത വഹിച്ചു.
എം. വി. സുഷാന്ത് പണി ആയുധം കൈ മാറി.
ബിജെപി മാഹി മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, ത്രിജേഷ്, വൈസ് പ്രസിഡന്റ് ഷനില, മഹിളാ മോർച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അർച്ചന അശോക്, കിസാൻ മോർച്ച അംഗം ജയസൂര്യ ബാബു, സ്റ്റേറ്റ് ഗവൺമെന്റ് സെൽ അംഗം ഹരിദാസ് പനത്തറ, മഹിളാ മോർച്ച അംഗങ്ങളായ സുഹാസിനി, ബിന്ദു, രഞ്ജിനി, സുധ എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post