ചോമ്പാല : സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ ചോമ്പാല കടല്‍ത്തീരം മാലിന്യമുക്തമായി. അഴിയൂർ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ കടൽ തീരം ശുചീകരിക്കുന്ന പ്രവൃത്തി പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. 13ാം വാർഡ് മെമ്പർ പ്രീത പി.കെ അധ്യക്ഷത വഹിച്ചു. പ്രകാശൻ പി.കെ. ഗ്രാമ വികാസ് ജില്ലാ സംയോജകൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനത്തിൽ ചോമ്പാല സിഎസ് ഐ കോളേജിലെയും കുഞ്ഞിപ്പള്ളി എസ്എംഐ കോളേജിലെയും എന്‍എസ്എസ് വളണ്ടിയർ മാരോടൊപ്പം ഹരിത കര്‍മ്മ സേന, ഗ്രാമ വികാസ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കോസ്റ്റ് ഗാർഡ്, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരും പങ്കാളികളായി. വിദ്യർത്ഥികൾക്ക് പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുവാനും ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
https://chat.whatsapp.com/DsbuF5c7RG8F4Q4QzcTNsp?mode=ac_t
👆👆 Join group👆👆
നാട്ടുവാർത്ത✍️അഴിയൂർ✍️
റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം
20-09-2025
തിരുവനന്തപുരം അർഹരായ റേഷൻ കാർഡുകൾ മുൻഗണന (BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്…
നാട്ടുവാർത്ത✍️അഴിയൂർ✍️
നിര്യാതനായി
20/09/2025
മാഹി :പാറക്കൽ ന്യൂ മുഹൂയുദ്ധീൻ പള്ളികമ്മിറ്റി പ്രസിഡന്റ്, പി.പി.അഷറഫ് ഹാജി, (66 ) നിര്യാതനായി. മാഹി ഹോസ്പിറ്റൽ റോഡിലെ മണിയറ ഫർണ്ണിച്ചർ ഉടമയാണ് ഭാര്യ. ഹൈരുന്നീസ, മക്കൾ. ഡോ.. തസ്നീം ജസീം ദുബായ്, ഡോ:.തമീമ, ഷമീമ, ജാബിർ ഹുസൈൻ. മരുമക്കൾ, ഇബ്രാഹിം, മുഹമ്മദ്, നബീൽ, പിതാവ്. അബ്‌ദുൽ അസിസ്, ഉമ്മ: നഫീസ ഹജ്ജുമ്മ (പരേതർ) സഹോദരങ്ങൾ. അബ്‌ദുൽ റഹ്‌മാൻ (അന്തി ), സത്താർ,
മനാറുന്നീസ്സ, ഷറഫുന്നീസ്സ
https://chat.whatsapp.com/DsbuF5c7RG8F4Q4QzcTNsp?mode=ac_t
👆👆 Join group👆👆
നാട്ടുവാർത്ത✍️അഴിയൂർ✍️
ഫോൺ നഷ്ടപ്പെട്ടു
20/09/2025
മുക്കാളിയിൽ വച്ച് എൻ്റെ മകൻ്റെ ഫോൺ ( One plus ) നഷ്ടപ്പെട്ടു. തിങ്കളാഴ്ച വിദേശത്ത് പോകേണ്ടതാണ്. ഫോൺ കണ്ടുകിട്ടുന്നവർ ചോമ്പാല പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള നമ്പറിൽ അറിയിക്കുക
അശോകൻ തൈക്കണ്ടി : 9495784626
https://chat.whatsapp.com/DsbuF5c7RG8F4Q4QzcTNsp?mode=ac_t
👆👆 Join group👆👆
നാട്ടുവാർത്ത✍️അഴിയൂർ✍️
കഴുകൽ ശുചീകരണ യഞ്ജം സംഘടിപ്പിച്ചു.
21/09/2025
മാഹി : സ്വച്ഛതാ പഖ്വാദാ ശുചിത്വ ക്യാംപയിനിൻ്റെ ഭാഗമായി ഗവ ലോവർ പ്രൈമറി സ്കൂൾ പാറക്കൽ കൈ കഴുകൽ ശുചീകരണ യഞ്ജം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ സുമതി ഉദ്ഘാടനം ചെയ്തു. വി പി സുജാത കൈകഴുകൽ പരിശീലനത്തിന് നേതൃത്വം നൽകി. കെ ബനിഷ, ജീഷ്മ എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/DsbuF5c7RG8F4Q4QzcTNsp?mode=ac_t
👆👆 Join group👆👆