മാഹി വൈദ്യുതി വകുപ്പ് പൊതു ജനങ്ങളിൽ നിന്നും ഇന്നും നാളെയും പരാതികൾ സ്വീകരിക്കും. ഇന്ന് (22/9/25) മാഹി ഓഫീസിലും നാളെ (23/9/25) പള്ളൂർ ഓഫീസിലും വെച്ച് രാവിലെ 10 മണി മുതൽ 12 മണി വരെയാണ് വൈദ്യുതി സംബന്ധമായ പരാതികൾ സ്വീകരിക്കുകയെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.