പാനൂർ :
കരിയാട് പടന്നക്കരയിലെ പാനൂർ നഗരസഭ 26-ാം വാർഡിൽ കുഞ്ഞിക്കണ്ടി ബാലൻ – ജാനു ദമ്പതികളുടെ വീടിൻ്റെ മേൽക്കൂര ഇന്നലെ വൈകീട്ട് പൂർണ്ണമായും തകർന്നു വീണു . അപകടം സമയത്ത് രോഗ ബാധിതനായ ബാലനും മക്കളായ മനോജ് , അനീഷ് എന്നിവരും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. അപകടം നടന്ന വീട് വില്ലേജ് അധികാരികൾ സന്ദർശിച്ചു. കഴിഞ്ഞ വർഷത്തെ കാലവർഷത്തിലും ഈ വീടിന് ഭാഗീകമായി അപകടം സംഭവിച്ചിരുന്നു.