കണ്ണൂർ :
സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ നയിക്കുന്ന ദർശൻ @2025 മണ്ഡലം തല ക്യാമ്പയിൻ പാനൂർ ബ്ലോക്കിലെ വിവിധ മണ്ഡലങ്ങളിൽ ശനിയാഴ്ച പൂർത്തിയായി. പുത്തൂർ മണ്ഡലത്തിൽ പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ, കുന്നോത്ത് പറമ്പിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തേജസ് മുകുന്ദ്, പെയിലൂരിൽ ജവഹർ ബാലമഞ്ച് സംസ്ഥാന കോഡിനേറ്റർ സി. വി. എ. ജലീൽ, തൃപ്രങ്ങോട്ടൂരിൽ മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ. സി, പാനൂരിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷിബിന വി. കെ, പെരിങ്ങത്ത് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഷീന ഭാസ്ക്കർ, കരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി. എച്ച്. നാരയണൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ, ജില്ല സെക്രട്ടറി ഉഷ അരവിന്ദ് ദർശൻ യാത്രയിൽ മുഖ്യ പ്രഭാഷണം നടത്തി.
പുഷ്പ മരുന്നൻ, ഷൈനി ടി. എച്ച്, ഗിരിജ വി. പി, ശ്യാമള, വിജിന സജീവ്, പ്രജിഷ ടി. പി, സുപ്രിയ കാട്ടിൽ, വി. സുരേന്ദ്രൻ മാസ്റ്റർ, എം. എം. സുനിൽകുമാർ, പ്രീത അശോക്, സാവിത്രി വി. പി, ഉഷ എം, വിജീഷ് കെ. പി, അശോകൻ കെ, വിപിൻ വി, സജീവൻ ഇ, അശോകൻ ടി. കെ .തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.