തലശേരി :
നഗരസഭ പ്രദേശത്തെ റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നഗരസഭ കൗൺസിൽ യോഗം തടസപ്പെടുത്തേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ പ്രസ്താവിച്ചു. റോഡ് റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂണിനൻ (ഐ.എൻ.ടി.യു.സി) ചിറക്കരയിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
നഗരം മോടിപിടിപ്പിക്കുകയാണെന്ന വ്യാജേനെ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ജനാർദ്ദനൻ കുറ്റപ്പെടുത്തി.
എൻ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു. നഗരസഭാ കൗൺസിലർ എൻ.മോഹനൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.രമേശൻ , കെ.രാമചന്ദ്രൻ, എൻ.അജിത്ത് കുമാർ, എന്നിവർ പ്രസംഗിച്ചു.
ടി.എ.രാംദാസ്. പ്രദീപ് കുമാർ എൻ, വി.കെ.ദിലീപ് കുമാർ, യു. രാഗേഷ് എന്നിവർ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നല്കി.