Latest News From Kannur

വടകരയിൽ ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ്‌ നേതാവ് മരിച്ചു.

0

വടകര : ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ്‌ നേതാവ് മരിച്ചു. അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട പുഷ്പവല്ലി(65)ആണ് മരണപ്പെട്ടത്. ബസിടിച്ച് വീണ ഇവരുടെ ശരീരത്തിലൂടെ ബസിൻറെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.

കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കയറാനായി ഓട്ടോയിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടെ സ്റ്റാൻഡിനുള്ളിൽ വച്ച് വടകര – പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന ഹരേറാം ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അപകടം നടന്നത്.‌ ഇടത് കാലിനും കൈക്കും വയറിനും പരിക്കേറ്റിരുന്ന പുഷ്പവല്ലിയെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പുഷ്പവല്ലിയെ രക്ഷിക്കാനായില്ല. മിംസ് ആശുപത്രിയിൽ വച്ച്  ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.