തലശ്ശേരി :
തലശ്ശേരി നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിരാജി ലേബർ വെൽഫേർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി എ.ഷർമിള, മാരിയമ്മ വാർഡ് മെംബർ നൂറ ടീച്ചർ എന്നിവരെ ഇന്ദിരാജി ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും അനുമോദിച്ചു.
സംഘം ഓഫീസിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രസിഡന്റ് സജ്ജീവ് മാറോളി അധ്യക്ഷത വഹിച്ചു. എം.പി അരവിന്ദാക്ഷൻ, പി. ജനാർദ്ദനൻ, സരസ്വതി. എം, ശ്രീനിവാസൻ കെ.എസ്, സുകുമാരൻ. പി, അച്യുതൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി അമൃത മോഹൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി കെ. ശാമിത്ത് നന്ദിയും പറഞ്ഞു.