മാഹി : സ്കൂൾ കവാടത്തിനു മുന്നിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. മാഹി പാറക്കൽ ഗവ . എൽ പി സ്കൂളിന് മുമ്പിലാണ് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറച്ചു തള്ളിയിരിക്കുന്നത്. വീട് വീടാന്തരം മുനിസിപ്പാലിറ്റി മാലിന്യങ്ങൾ എടുക്കുന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായ മുടങ്ങിക്കിടക്കുന്നതിനാണ് ഇവിടെ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയത്. മുൻസിപ്പാലിറ്റിയുടെ മാലിന്യ സമാഹരണം പുനരാരംഭിച്ചില്ലെങ്കിൽ വിദ്യാലയത്തിന് ചുറ്റും വൻമാലിന്യം നിറയുവാൻ സാധ്യതയുള്ളതായി പരിസരവാസികൾ പറയുന്നു. ഇത്തരത്തിൽ ഇവിടെ മാലിന്യം കൊണ്ടിട്ടതിനാൽ തെരുവുനായ ശല്യം, കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യം വർധിച്ചതായി വിദ്യാർത്ഥികളും പരിസരവാസികളും പരാതിപ്പെടുന്നുണ്ട്. ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.