കണ്ണൂർ :
പൊതുജനാരോഗ്യ നടപടികൾ ത്വരിതപ്പെടുത്തി രോഗലക്ഷണങ്ങളെയും അണുബാധ സാധ്യതയുള്ള ഉറവിടങ്ങളെ കുറിച്ച് ശക്തമായ പൊതുബോധമുണ്ടാക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് ശാസ്ത്രവേദിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ രോഗത്തിന്റെ നിർണയവും, ചികിത്സ സാധ്യതകളും, ശാസ്ത്രീയ പ്രതിരോധ രീതികളും ജനങ്ങളിലെത്തിക്കുവാനുള്ള സംവിധാനം സർക്കാർ തലത്തിൽ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കിൽ, കോവിഡിനെക്കാളും മാരകമായി അമീബ ജ്വരം വ്യാപിച്ചേക്കാം. കിണറുകളും കുളങ്ങളും പോലുള്ള ക്ലോറിനേറ്റ് ചെയ്യാത്ത ജലസ്രോതസ്സുകളുടെ ഉപയോഗം നമ്മുടെ ജീവിതരീതിയുടെ ഭാഗമായതിനാൽ, സത്വര നടപടികൾ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ അധികൃതർ സ്വീകരിക്കണം. ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കാൻ കൃത്യവും പ്രായോഗിവുമായ ബോധവൽക്കരണം നടത്തണമെന്ന് ശാസ്ത്രവേദി ആവശ്യപ്പെടുന്നു. സർക്കാർ നേതൃത്വം നൽകുന്ന ജനകേന്ദ്രീകൃതമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള സന്നദ്ധത ശാസ്ത്രവേദി അറിയിക്കുന്നു.
പ്രസിഡണ്ട് ഡോ.ആർ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.കെ.രാമചന്ദ്രൻ, എം.രാജീവൻ, എം.വിനോദൻ, എം.രത്നകുമാർ, എ.ആർ.ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എസ്.പി.മധുസൂദനൻ സ്വാഗതവും ട്രഷറർ കെ.സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.