പെരിങ്ങത്തൂർ :
എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഐ.ക്യു.എ.സി യുടെയും എൻ.എസ്.എസി ന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ സി കെ ബാബു അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്‌സ് കേരള വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ ക്ലാസ് നൽകി. വൈസ് പ്രിൻസിപ്പൽ കെ. നികിത, അധ്യാപകരായ ഹരി ദേവ്.എസ്.വി, ഇ.കെ.ആതിര വിദ്യാർത്ഥി പ്രതിനിധി അമൃതശ്രീ എന്നിവർ സംസാരിച്ചു. മലബാർ കാൻസർ സെന്റർ രക്ത ബാങ്കിന്റെ സഹകരണത്തോടെ ജനകീയ രക്തദാനക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച എം ഇ സി എഫ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പെരിങ്ങത്തൂർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് തിങ്കളാഴ്ച നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.