പാനൂർ :
കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ സി – കെ വി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ടായിരുന്ന കെ സി കുഞ്ഞബ്ദുള്ള ഹാജിയുടെയും മണ്ഡലം പ്രവാസി ലീഗ് വൈസ് പ്രസിഡണ്ടായിരുന്ന കെ വി അഹമദ് ഹാജിയുടെയും ഓർമകൾ നിറഞ്ഞു നിൽക്കുന്ന പാനൂർ ലീഗ് ഹൗസിൽ നടന്ന പരിപാടി സംസ്ഥാന പ്രവാസി ലീഗ് പ്രസിഡണ്ട് ഹനീഫ മുന്നിയൂർ ഉൽഘാടനം ചെയ്തു. ആത്മാർത്ഥതയും ഊർജ്വസ്വലതയും നിറഞ്ഞ അവരുടെ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മുഹമ്മദ് പൂന്തോട്ടം അധ്യക്ഷത വഹിച്ചു. ഹാഫിസ് മുഷ്താഖ് റഹ്മാൻ ഹുദവി, മുസ്ലിം ലീഗ് ജില്ല സിക്രട്ടരി ടി. പി. മുസ്തഫ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി. പി. എ. സലാം, ജ:സിക്രട്ടരി പി. കെ. ഷാഹുൽ ഹമീദ്, വി. നാസർ മാസ്റ്റർ, ഇ. എം. ബഷീർ, വി.പി.അബ്ദുള്ള ഹാജി, ഉമർ വിളക്കോട്, ആവോലം ബഷീർ, എം. സി. അൻവർ, എൻ. പി. മുനീർ, അബ്ദുള്ള പുത്തൂർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മണ്ഡലം ജനറൽ സിക്രട്ടരി മുസ്തഫ മുതുവന സ്വാഗതവും ട്രഷറർ പി. സി. കാദർ ഹാജി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുള്ള വയലോരം, ഒ.പി. മുഹമ്മദ്, ഉമ്മർ കുട്ടി മൂര്യാട് , പി. കെ. കെ. നാസർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.