മാഹി : ബ്ലഡ് ഡോണേഴ്സ് കേരളയും, അമലാ ഹോസ്പിറ്റൽ തൃശൂരും ചേർന്ന് കീമോതെറാപ്പി ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു കൊടുക്കുന്ന കേശദാനം സ്നേഹദാനം പദ്ധതിയിലേക്കാണ് അസ്ര അർഷാദ് കേശദാനം ചെയ്തത്. ഹ്യൂമൻ ചാരിറ്റി എക്സിക്യൂട്ടീവ് മെമ്പർ അനൂപ് അനുസ്മര പരിപാടിയിൽ വെച്ച് ബ്ലഡ് ഡോണേഴ്സ് കേരളക്ക് വേണ്ടി മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്റർ ഇൻചാർജ് ഡോ: ഹർഷ മുടി ഏറ്റുവാങ്ങി. ബി ഡി കെ തലശ്ശേരി താലൂക്ക് “കേശദാനം സ്നേഹദാനം” കോർഡിനേറ്റർ ഓ. പി .പ്രശാന്ത്, അസ്രയുടെ ഉമ്മ സാലിയ, പി. പി. റിയാസ് മാഹി, ഷംസീർ പാരിയാട്ട്, കെ. ഇ. പർവീസ് എന്നിവർ പങ്കെടുത്തു.
പുഴിത്തല എ കെ ജി റോഡിലുള്ള ജി എം ജെ ബി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അസ്ര അർഷാദ്. എനിക്കും ആരെയെങ്കിലും സഹായിക്കണം എന്ന ലക്ഷ്യബോധത്തോടെയാണ് അസ്ര മാസങ്ങളോളം മുടിമുറിക്കാതെ വളർത്തിയത്. ലക്ഷ്യം പൂർത്തീകരിച്ച സന്തോഷത്തിലാണ് അസ്ര ഹർഷാദ് . സ്കൂളിനടുത്തുള്ള കാസിം വില്ലയിൽ അർഷാദിന്റെയും സാലിയയുടെയും മകളാണ് കൊച്ചു മിടിക്കിയായ അസ്ര അർഷാദ് . കൊച്ചു പ്രായത്തിലെ മറ്റുള്ളവരെ സഹായിക്കാൻ മനസ്സു കാണിച്ച അസ്രയെ ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് വേണ്ടി പി. പി. റിയാസ് അഭിനന്ദനങ്ങൾ അറിയിച്ചു.