മാഹി : മാഹി മിനി ബാല ഭവനിൽ അധ്യാപക തസ്തികകളിൽ ജോലി ചെയ്തുവരുന്ന വർക്ക് ഏഴ് മാസമായി ശമ്പളം മുടങ്ങിയതിൽ ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. കഴിഞ്ഞ ഇരുപതോളം വർഷമായി ബാല ഭവൻ അധ്യാപകരായ ഇവരുടെ ശമ്പളം തടഞ്ഞുവെച്ചത് പ്രതിഷേധാർഹം ആണെന്നും സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ശമ്പളം തടഞ്ഞു വെക്കൽ നീതിനിഷേധം ആണെന്നും യോഗം അഭിപ്രായപ്പെട്ടു. ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ടി. പി. ഷെെജിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ, കുനിയിൽ രാധാകൃഷ്ണൻ, പി. കെ. രാജേന്ദ്രകുമാർ, ജയിംസ് സി. ജോസഫ്, കെ. പ്രശോഭ്, ആൻ്റണി മാത്യു, സതേഷ് തെക്കയിൽ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.