Latest News From Kannur

*കേരള സാഹിത്യ അക്കാദമി സംസ്ഥാന കവിതാശില്പശാല പ്രതിനിധികളെ ക്ഷണിക്കുന്നു* 

0

തൃശൂര്‍:

പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2025 ഡിസംബര്‍ മാസത്തില്‍ കോഴിക്കോട്‌ പെരുവണ്ണാമുഴിയില്‍വെച്ച്‌ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന സംസ്ഥാന കവിതാശില്പശാലയിലേക്ക്‌ പ്രതിനിധികളെ ക്ഷണിക്കുന്നു. 40 വയസ്സിനു താഴെയുള്ള 40 പേരെയാണ്‌ പ്രതിനിധികളായി തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ രണ്ട്‌ കവിതകള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ഒക്ടോബര്‍ 8-നു മുന്‍പായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക്‌ അക്കാദമി സാക്ഷ്യ പത്രം നല്‍കും. യാത്രച്ചെലവ്‌ അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. അക്കാദമി സംഘടിപ്പിച്ച മുന്‍ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0487 2331069, 9349226526. ഇ.മെയില്‍ വിലാസം: office@keralasahityaakademi.org, വെബ്‌ സൈറ്റ്: www.keralasahityaakademi.org.

Leave A Reply

Your email address will not be published.