കോഴിക്കോട് പേരാമ്പ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ് (19), വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്.
അഭിഷേക് മൂന്നാംതവണയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്. പ്രതികളിൽ ഒരാളായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ കായണ്ണയുള്ള വീട്ടിൽ എത്തിച്ചത്. ഈവർഷം ഏപ്രിൽ മാസത്തിലാണ് അഭിഷേകമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.