പാനൂർ :”ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” എന്ന മുദ്യാവാക്യ മുയർത്തി ആഗസ്ത് 15ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നടക്കുന്ന സമരസംഗമം ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പികെ ശ്രീമതി ഉദ്ഘാടനം ചെയ്യും. സമര സംഗമത്തിൻ്റെ പ്രചരണാർത്ഥം കാൽനട ജാഥകൾ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ അഡ്വ. കെ ജി ദിലീപ് ക്യാപ്റ്റനായ പാനൂർ നഗരസഭ ജാഥ പാനൂർ ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ചു കരിയാട് പുതുശ്ശേരിപ്പള്ളി പരിസരം സമാപിച്ചു. സമാപനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. സികെ സജിത്ത് കടവത്തൂരിൽ ഉദ്ഘാടനം ചെയ്ത നിവേക് പവിത്രൻ ക്യാപ്റ്റനും, കെ ശ്രീജേഷ് മാനേജറുമായ തൃപ്പങ്ങോട്ടൂർപഞ്ചായത്ത് ജാഥ കമ്പനിമുക്കിൽ സമാപിച്ചു. സമാപനം എൻ അനൂപ് ഉദ്ഘാടനം ചെയ്തു. കെ ഷിനൻ്റു ക്യാപ്റ്ററ്റനായ ചൊക്ലി പഞ്ചായത്ത് ജാഥ പള്ളിക്കുനിയിൽ നിന്നും ആരംഭിച്ചു ചൊക്ലി ടൗണിൽ സമാപിച്ചു. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ടിപി ബിനീഷ് സമാപനം ഉദ്ഘാടനം ചെയ്തു.എൻകെ റൂബിൻ ക്യാപ്റ്റനായ കുന്നോത്തുപറമ്പ് പഞ്ചായത്ത് പാറാട് സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ സമാപനം ഉദ്ഘാടനം ചെയ്തു.രശ്മി കളത്തിൽ ക്യാപ്റ്റനായ മൊകേരി പഞ്ചായത്ത് ജാഥ മൊകേരി എകെജി നഗറിൽ സമാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ സമാപനം ഉദ്ഘാടനം ചെയ്തു.