ചെറുവാഞ്ചേരി :ഗാന്ധിസ്മാരക റീഡിങ് റൂം ആൻ്റ് ലൈബ്രറി ബാലവേദി 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.യുദ്ധവിരുദ്ധ സദസിന്റെ ഉദ്ഘാടനം ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ ചരിത്രാധ്യാപകൻ ആർ അജേഷ് നിർവഹിച്ചു. അർജുൻ ജയൻ സ്വാഗതം പറഞ്ഞു. കെ എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സജീവൻ ചാലപ്രോൻ, കെ സുചിത്ര എന്നിവർ സംസാരിച്ചു. എൽ പി ,യു പി , ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മൽസരവും സംഘടിപ്പിച്ചു