Latest News From Kannur

കൂത്തുപറമ്പ് മണ്‌ഡലം മെഗാ തൊഴിൽമേള 23 ന് ശനിയാഴ്ച

0

പാനൂർ :ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെയും എംപ്ലോയബിലിറ്റി സെൻ്ററിന്റെയും നേതൃത്വത്തിൽ കൂത്തുപറമ്പ് നിയോജകമണ്‌ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ 23 ന് ശനിയാഴ്ച രാവിലെ 9.30 ന് മെഗാ തൊഴിൽമേള നട ത്തും. പാനൂർ യു.പി. സ്ക്കൂളിൽ നടക്കുന്ന മേളയിൽ എൻജിനീയറിങ്,ഓട്ടോ മൊബൈൽ,മാനേജ്‌മൻ്റ്, ധനകാര്യം, ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽ നിന്നായി അഞ്ഞൂറിലേറെ തൊഴിലവസരങ്ങളുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതിലധികം സ്ഥാപനങ്ങളും മറ്റ് തൊഴിൽദാതാക്കളും മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ഇല്ലാതെ തൊഴിൽ രഹിതരായവർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാനുള്ള അവസരമാണ് മേളയിലൊരുക്കുന്നത്.
കെ.പി.മോഹനൻ എം.എൽ.എ.ചെയർമാനായും തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ വൈസ് ചെയർന്മാരായും ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ജനറൽ കൺവീനറായും നൂറംഗ സംഘാടകസമിതി മണ്‌ഡലതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംഘാടകസമിതി ഓഫീസ് പാനൂർ പി.ആർ.മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. കെ.പി.മോഹനൻ
എംഎൽഎ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം, കൗൺസിലർ കെ.കെ.സുധീർകുമാർ, ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ, ഇ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മേളയുടെ വിജയത്തി നായി തദ്ദേശ സ്ഥാപനതലത്തിൽ സംഘാടകസമിതി യോഗം വ്യാഴാഴ്‌ച മുതൽ ചേരുകയാണ് .ഫോൺ. 24972707610, 6282942066, 9447196270.
പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കെ.പി.മോഹനൻ
എംഎൽഎ, പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം, കൗൺസിലർ കെ.കെ.സുധീർകുമാർ, ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മoത്തിൽ എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.