ചൊക്ലി :ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും യൂണിറ്റി ക്യാൻവാസിൽ ചിത്രങ്ങൾ തീർത്തു.യുദ്ധവിരുദ്ധ സന്ദേശമുയർത്തിക്കൊണ്ട് പ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗർണിക്കയെ ഇവർ പുന:സൃഷ്ടിച്ചത് ഏറെ ശ്രദ്ധ നേടി.ചടങ്ങിന്റെ ഉദ്ഘാടനം ചിത്രകല അധ്യാപകൻ ടി പി ശ്രീധരൻ നിർവഹിച്ചു.പൂർവ്വ വിദ്യാർത്ഥികളായ അഷിക ദിലീപ്, കെ കെ ബീന എന്നിവർ ചിത്രങ്ങൾ ഒരുക്കാൻ വിശിഷ്ടാതിഥികളായി വിദ്യാലയത്തിലെത്തി.പ്രഥമാധ്യാപിക എൻ സ്മിത അധ്യക്ഷത വഹിച്ചു.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു.വി നിഖിൽ, കിരൺ രമേശ് ,ആർ അജേഷ് എന്നിവരും യുദ്ധവിരുദ്ധ ചിത്രങ്ങൾ തീർത്തു.മാനേജർ കെ പ്രസീത് കുമാർ, ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ ,സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ , സി .അസിത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സി കെ അനീഷ് , ഇ ഗ്രീസി ,കെ നൈജി ,എം ഷീന, ദീപ മരിയ ഉതുപ്പ്, ഇ.ആശ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.