Latest News From Kannur

തൂണിലും തുരുമ്പിലും വരെ’ ഇന്റര്‍നെറ്റ്; മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് അനുമതി, എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്?, എങ്ങനെ പ്രവര്‍ത്തിക്കും?

0

ന്യൂഡല്‍ഹി : ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് (സാറ്റ്‌കോം) കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള റെഗുലേറ്ററി ഏജന്‍സിയായ ഇന്‍സ്‌പേസിന്റെ അനുമതിയാണ് ലഭിച്ചത്. ടെലികോം വകുപ്പിന്റെ ജിഎംപിസിഎസ് (ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ്) ലൈസന്‍സ് കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

ഇന്‍സ്‌പേസിന്റെ കൂടി അനുമതി ലഭിച്ചതോടെ സ്‌പെക്ട്രം ലഭിക്കുന്ന മുറയ്ക്ക് സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സേവനം നല്‍കിത്തുടങ്ങാം. അഞ്ചു വര്‍ഷമാണ് കാലാവധി. ഇനി സ്റ്റാര്‍ലിങ്കിന് കേന്ദ്രസര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിച്ച് നല്‍കും. അതിനോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ, സാങ്കേതിക ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും കമ്പനിക്ക് തെളിയിക്കേണ്ടി വരും. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനായുള്ള അനുമതിക്കായി 2022 മുതല്‍ സ്റ്റാര്‍ലിങ്ക് കാത്തിരിക്കുകയായിരുന്നു.
സാറ്റ്കോം സേവനം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ അനുമതി ലഭിക്കുന്ന മൂന്നാമത്തെ സേവനദാതാക്കളാണ് സ്റ്റാര്‍ലിങ്ക്. വണ്‍വെബ്ബിനും റിലയന്‍സ് ജിയോയുടെ സാറ്റ്കോം വിഭാഗത്തിനുമാണ് നേരത്തേ സമാനമായി അനുമതി ലഭിച്ചത്. എന്നാല്‍, ഇവരില്‍നിന്ന് വ്യത്യസ്തമായി എഴുപതില്‍ അധികം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്കോം സേവനം നല്‍കുന്നുണ്ട്. ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് മാസത്തിനുള്ളില്‍ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിമാസ ഡേറ്റാ പ്ലാനിന് സ്റ്റാര്‍ലിങ്ക് 3,000 രൂപ ഈടാക്കുമെന്നാണ് സൂചന. കൂടാതെ സാറ്റലൈറ്റ് ഡിഷ് അടക്കമുള്ള ഹാര്‍ഡ്വേര്‍ കിറ്റും 33,000 രൂപ ചെലവില്‍ വാങ്ങേണ്ടി വരും

Leave A Reply

Your email address will not be published.