Latest News From Kannur

പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം

0

തലശേരി: ജഗന്നാഥ് സർവീസിന്റെ KL 58 W 2529 നമ്പർ ബസിലെ കണ്ടക്ടർക്ക് യാത്രക്കിടെ മർദ്ദനമേറ്റു. ഇരിങ്ങണ്ണൂർ സ്വദേശിയായ വിഷ്ണുവിനാണ് (28) പെട്ടെന്ന് ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം നേരിടേണ്ടിവന്നത്. പെരിങ്ങത്തൂരിൽ ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനെ തുടർന്ന് ഫുൾ ചാർജ് ഈടാക്കിയ കാര്യം തർക്കത്തിലേക്ക് വഴി മാറുകയായിരുന്നു.

ബസ് ജീവനക്കാർ വിദ്യാർത്ഥിനിയെ നിർബന്ധമായി ഇറക്കിയെന്ന്  ആരോപിച്ചാണ് വിദ്യാർത്ഥിനിയുടെ ഭർത്താവടക്കമുള്ള സംഘം ബസിലേയ്ക്ക് കയറി വിഷ്ണുവിനെ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുട്ടികളടക്കമുള്ള സ്ത്രീയാത്രക്കാർക്ക് നേരെയും ആക്രമണം നടന്നു  .

പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ചൊക്ലി പൊലീസ് സ്റ്റേഷനിൽ ബസ് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. അക്രമം നടന്ന സന്ദർഭത്തിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പൊലീസിന് കൈമാറി .

Leave A Reply

Your email address will not be published.