തലശ്ശേരി : പുതിയ ബസ് സ്‌റ്റാന്‍ഡിലെ നഗരസഭാ കെട്ടിടം അപകടഭീഷണിയിലാണ്. കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ ആലിന്റെ വേരുകള്‍ വളര്‍ന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് പോയതിനാല്‍ ഭയത്തിലാണ് യാത്രക്കാരും, വ്യാപാരികളും.
പുതിയ ബസ് സ്‌റ്റാന്‍ഡിലെ നഗരസഭാ കെട്ടിടത്തില്‍ ആല്‍മരം വളരുന്നത് അപകടഭീഷണി ഉയര്‍ത്തുകയാണ്. മഴ പെയ്യുമ്ബോള്‍ ഇതിലൂടെ വെള്ളം താഴെക്കിറങ്ങി കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ദിവസവും നിരവധി ആളുകളാണ് ഇതിനടിയില്‍ കൂടി സഞ്ചരിക്കുന്നത്. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തെ അവസ്‌ഥ പരിതാപകരമാണ്.
ദിവസവും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുകയാണ് ഇവിടെ. മുകളിലത്തെ നിലയില്‍ പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്ന നിലയിലാണ്. കെട്ടിടത്തില്‍ നിരവധി സ്‌ഥാപനങ്ങളാണ് പ്രവൃത്തിക്കുന്നുണ്ട്. ഏത് നിമഷവും ഒരു അപകടം സംഭവിച്ചേക്കാം എന്ന ഭയത്തോടെയാണ് ആളുകള്‍ ഇവിടെ ജോലിചെയ്യുന്നത്. 40 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്താണ് ശോചനീയവസ്‌ഥയ്‌ക്ക് കാരണം. കെട്ടിടത്തിന്റെ ബലക്ഷയം കാരണം അതിന്റെ മുന്നിലൂടെ നടന്ന് പോവാന്‍പോലും പേടിക്കേണ്ട അവസസ്‌ഥയാണ്. 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ശോചനീയാവസ്‌ഥ ഉടന്‍ പരിഹരിക്കണമെന്ന് തലശേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എസ്. ഹൈമ പറഞ്ഞു.