വൈകുന്നേരം ഏറ്റവും മനോഹരമാക്കി ചിലവഴിക്കാൻ ഈ നാടിന്റെ തീരങ്ങളെ പോലെ മറ്റൊരിടം വേറെ ഏതാണ്… തലശ്ശേരിയിലെ മോന്താൽ നാരായണൻ പറമ്പ് റോഡിന്റെ നവീകരണത്തിനായി 2.31 കോടി രൂപയുടെ ഭരണാനുമതിയായി.
പ്രകൃതിയെ ആവോളം ആസ്വദിച്ച് വൈകുന്നേരങ്ങൾ ചെലവഴിക്കാം എന്നതിനോടൊപ്പം തന്നെ ഫുഡ് കോർട്ട്, റിവർ റാഫ്റ്റിംഗ് ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് കൂടി കരുത്താകുന്നതാണ് ഈ തീരദേശ റോഡിന്റെ നവീകരണം.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് നാടിന്റെ വാണിജ്യ- സാമ്പത്തിക മേഖലകളിലെ പുരോഗതി ഉറപ്പാക്കി വികസനത്തിലേക്ക് നമുക്ക് മുന്നേറാം.