കടവത്തൂർ:-
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എം. ജി. എം.കടവത്തൂർ ഏരിയാ കമ്മിറ്റി ആദരിച്ചു.എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി, എം.ബി.ബി.എസ്,നീറ്റ്, കെ.എൻ.എം, ക്യൂ. എച്ച്.എൽ.എസ് എന്നീ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെയാണ് ആദരിച്ചത്. പ്രദേശത്ത് നിന്നും അര ഡസനോളം ഡോക്ടർമാരാണ് ഇത്തവണ പഠനം പൂർത്തിയാക്കിയത്. ആദരം 2025 എന്ന പ്രോഗ്രാം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു. എൻ. ഐ. എസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല അവാർഡുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുബൈദ ടീച്ചർ അധ്യക്ഷയായി. എൻ. കെ. അഹ്മദ് മദനി, സി.എച്ച് ഇസ്മായിൽ ഫാറൂഖി,ടി. അശ്റഫ് മാസ്റ്റർ, കെ. അബൂബക്കർ,കെ.കെ. അബ്ദുല്ല, റഫീഖ് കളത്തിൽ,ഷഫ്ന എം.എ. പ്രസംഗിച്ചു.സാദിഖ് മദനി മുഖ്യപ്രഭാഷണം നടത്തി.മുനീറ എ.സി. സ്വാഗതവും ഹസീന പി.കെ നന്ദിയും പറഞ്ഞു.