ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം.
➡️ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ.
➡️ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ.
➡️വിവിധ സബ്‌സ്‌ക്രിപ്ഷൻ ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടക്കുന്നതിന് പകരം ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ.
➡️പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന 3 തവണ മാത്രമേ സാധിക്കൂ. ഒരു തവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ.