കണ്ണൂർ :
എൻസിപി എസ് മുൻ സംസ്ഥാന
പ്രസിഡന്റ് ഉഴവൂർ വിജയന്റെ ഏട്ടാമത് ചരമദിനം എൻസിപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു . എൻസിപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു, ജില്ലാ പ്രസിഡന്റ് കെ സുരേശൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി, ജില്ലാ ഭാരവാഹികളായ വി സി വാമനൻ, പ്രശാന്തൻ മുരിക്കോളി, കെ മുകുന്ദൻ മാസ്റ്റർ, ഒ ബാലകൃഷ്ണൻ, വി പി ജയദേവൻ, എം എ ആന്റണി മാസ്റ്റർ, കെ പി ശിവപ്രസാദ്, മുസ്‌തഫ തലശ്ശേരി എന്നിവർ സംസാരിച്ചു
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി