Latest News From Kannur

ലാന്‍ഡ് ചെയ്തു, യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ അപകടം; എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം

0

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടിച്ചത്.
യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തിയെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

Leave A Reply

Your email address will not be published.