പാനൂർ :
കെ.തായാട്ട് രചിച്ച നാം ചങ്ങല പൊട്ടിച്ച കഥ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും സ്വാതന്ത്ര്യദിന സന്ദേശ ഭാഷണവും ആഗസ്ത് 3 ന് ഞായറാഴ്ച രാവിലെ 9.30 ന് പാനൂർ വെസ്റ്റ് യു.പി. സ്കൂളിൽ നടക്കും.
പാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.തായാട്ട് പഠനഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് ക്വിസ് മത്സരവും സന്ദേശ ഭാഷണവും നടത്തുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി കെ. തായാട്ട് കുട്ടികൾക്കായി എഴുതിയ പുസ്തകമാണ് നാം ചങ്ങല പൊട്ടിച്ച കഥ. ഏതൊരു വിദ്യാർത്ഥിക്കും ഭാരത സ്വാതന്ത്ര്യ സമരത്തെ ലളിതമായും സമഗ്രമായും അറിയാൻ ഈ ചരിത്രാഖ്യായിക ഉപകരിക്കും.
പാനൂർ, ചൊക്ലി ഉപജില്ലകളിലെ സ്കൂളുകളിൽ പഠിക്കുന്ന ഹൈസ്കൂൾ , യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ വീതം സമ്മാനമായി നല്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 31 നകം അവരുടെ പേര് വിവരം 9447729166 എന്ന നമ്പറിൽ വോട്സാപ് വഴി അറിയിക്കേണ്ടതാണ്.
ചടങ്ങിൽ രമേശൻ കാവിൽ സ്വാതന്ത്ര്യ ദിന സന്ദേശഭാഷണം നടത്തുന്നതാണ്.