മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ജോയൻ്റ് കൗൺസിൽ ഓഫ് പാരൻ്റ്സ് ടീച്ചേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ നാളെ (2025 ജൂലായ് 23 ന് ) കാലത്ത് 10 മണിക്ക് ധർണ്ണാ സമരം നടത്തും. പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങളെ നിരോധിച്ച് മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്റർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുക.
ഗസ്റ്റ് ലക്ച്ചററായി നിമനം നടത്തിയ 8 ഓളം ടീച്ചർമാർക്ക് പുനർനിയമനം നൽകുക,
താത്ക്കാലിക അധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിക്കുക, നടത്തുമ്പോൾ വയസ്സ് ഇളവ് നൽകുക,
പി.എം.ശ്രീ. വിദ്യാലയങ്ങളിലടക്കം എല്ലാ സ്കൂളുകളിലും വേണ്ടത്ര അധ്യാപകരെയും ഓഫിസ് സ്റ്റാഫിനെയും നിയമിക്കുക, പാഠപുസ്തകങ്ങളും യൂണിഫോമുകളും ഉടൻ വിതരണം ചെയ്യുക,
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
ധർണ്ണാ സമരം നടത്തുന്നതെന്ന് ജോ:പി.ടി.എ പ്രസിഡണ്ട് സന്ദീവ് കെ.വി, അനിൽ.സി.പി എന്നിവർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.