Latest News From Kannur

ധർണ്ണാ സമരത്തിൻ്റെ ഭാഗമായി അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ സന്ദർശനം നടത്തി.

0

PM SHRI ഐ.കെ കുമാരൻ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ കുറച്ച് ദിവസം മുൻപ് അവധി ദിവസത്തിൽ 45 വർഷം പഴക്കം ഉള്ള കെട്ടിടത്തിൻ്റെ സൺഷൈഡ് തകർന്നു വീണത് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികളും സ്വീകരിച്ചതായി കാണുന്നില്ല. തകർന്നു വീണ ഭാഗത്തിനേട് ചേർന്നുള്ള നിരവധി സ്ഥലങ്ങളിലായി വിള്ളൽ ഉണ്ട്. സ്റ്റാഫ് റൂമിൻ്റെ തെട്ടടുത്തള്ള സൺഷൈഡ് അപകാവസ്ഥയിലാണ് ഉള്ളത്.. കുട്ടികളുടെയും അധ്യാപകരുടെയും ജീവൻ അപകടത്തിലാവതെ സംരക്ഷിക്കണം. അധികൃതർ വന്ന് കാര്യങ്ങൾ നോക്കി പോവുകയെന്നല്ലാതെ മറ്റുവർക്കുളെന്നും ഇതുവരെ നടന്നിട്ടില്ല.
എഴുപത് വർഷം പഴക്കമുള്ള കെട്ടിടമാണ് ജവഹർലാൽ നെഹ്റു ഗവ:ഹയർ സെക്കൻഡറി സ്കൂൾ. അവിടുത്തെ സ്ഥിതി വളരെ ദയനിയാവസ്ഥയാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ തന്നെ പി.ടി.എ യെയും സ്കൂൾ അധികൃതരും PWD നിരവധി തവണ പരാതികൾ നൽകിയിട്ടും ഇതുവരെയും പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. താഴെ നിലയിലും രണ്ടാ0 നിലയിലുള്ള വരാന്തയിലും ബാത്ത്റൂമിലും കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാറായ നിലയിലാണ് ഉളളത്. അടുത്തായി പത്രമാധ്യമങ്ങളിൽ അപകട വാർത്തകൾ വരുന്നുണ്ട്. രക്ഷിതാക്കളിലും നാട്ടുകരിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിട്ടങ്ങൾ ബലക്കുറവ് പരിശോധനകൾ കൃത്യമായി നടത്തി ബിൽഡിംങ്ങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർക്ക് കൈമാറ്റം ചെയ്യണം. ജൂലായ് 23 ന് ബുധനാഴ്ച നടക്കുന്ന സമരത്തിൻ്റെ ഭാഗമായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ പന്തക്കൽ ഐ.കെ. കുമാരൻ ഗവ:ഹയർ സെക്കൻഡറി, ജെ.എൻ. ഗവ:ഹയർ സെക്കൻഡറി എന്നി സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സന്ദർശനം നടത്തി.

Leave A Reply

Your email address will not be published.