പാനൂർ :
പാനൂർ സബ് ജില്ലയുടെ ചാന്ദ്ര ദിനാചരണം പാനൂർ യു.പി . സ്കൂളിൽ വച്ച് നടന്നു. പാനൂർ യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്
വി. ജീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ
എഇഒ ബൈജു കേളോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിപിസി കെ. സിമ്മി ആശംസകൾ അർപ്പിച്ചു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ
ക്ലാസ്സെടുക്കാനായി തിരഞ്ഞെടുത്ത
കുട്ടികൾക്ക്റിട്ടയേഡ് സയൻസ് അധ്യാപകൻ
ടി.സി. ദിലീപ് പരിശീലന ക്ലാസ് നൽകി.
ഉച്ചവരെ കുട്ടികൾക്കു കിട്ടിയ പരിശീലനത്തെ തുടർന്ന് വിവിധ സ്കൂളിലെ കുട്ടികൾ ചാന്ദ്രദിന ക്ലാസ് കൈകാര്യം ചെയ്യുന്നത് ലൈവ് സ്ട്രീമിലൂടെ വിവിധ സ്കൂളുകളിൽ കാണാൻ കഴിഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട്
പാനൂർ യു.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന്
നിർമ്മിച്ച റോക്കറ്റുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.