Latest News From Kannur

ചപ്പുചവറുകള്‍ ഇടുന്നതിനേച്ചൊല്ലി തര്‍ക്കം, കയ്യാങ്കളി, പൊലീസിലെ ഇരട്ട സഹോദരന്മാര്‍ക്ക് സസ്പെൻഷൻ

0

തൃശൂരില്‍ തമ്മില്‍ തല്ലിയ പൊലീസിലെ ഇരട്ട സഹോദരന്മാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ് ഐ മാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. ഇരുവർക്കും എതിരെ വകുപ്പ് നടപടിക്കും പൊലീസ് കമ്മീഷണർ അങ്കിത് ശോകൻ ശുപാർശ ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കയ്യാങ്കളിക്ക് കേസെടുക്കാൻ ചേലക്കര പൊലീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ പ്രദീപും തമ്മില്‍ ഇന്നലെയാണ് കയ്യാങ്കളി നടന്നത്. ചേലക്കരയിലെ വീടിന് മുന്നില്‍ വച്ചായിരുന്നു പൊലീസ് സഹോദരന്മാ‍ർ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. കയ്യാങ്കളിയില്‍ പ്രദീപ് കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.

Leave A Reply

Your email address will not be published.