മാഹി മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതിയിൽ കർക്കിടക അമാവാസി ദിനമായ ജൂലായ് 24 വ്യാഴാഴ്ച ബലിതർപ്പണത്തിന് പതിവനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി മഞ്ചക്കൽ ശ്രീനാരായണ മഠം സംഘാടകസമിതി അറിയിച്ചു.
മാഹി ആന വാതുക്കൽ ക്ഷേത്രത്തിൽ കർക്കിടമാസ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.
ജൂലൈ 20 ന് സുദർശന ഹോമം, തിലഹോമം, ജൂലൈ 22 ന് സർവ്വൈശ്വര്യ പൂജ, ജൂലൈ 24 ന് രാവിലെ 5 മണി മുതൽ അമാവാസി ബലിതർപ്പണം.
ബലിതർപ്പണത്തിനായി ക്ഷേത്രക്കുളത്തിനോട് ചേർന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്.