പുതുതായി ചാർജ് എടുത്ത ഡയറക്ടർ ഡോ.എസ്.സെവ്വേൽ കഴിഞ്ഞ ദിവസം മാഹിയിൽ എത്തി. മാഹി ഗവ.ജനറൽ ആശുപത്രി, പുതുതായി ആരംഭിക്കുന്ന മാഹി നഴ്സിങ്ങ് കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് മാഹി ആശുപത്രി ഡോക്ടർമാരും നഴ്‌സുമാരുമായും സംഘടനാ പ്രതിനിധികളുമായും ചർച്ചനടത്തുകയുണ്ടായി. എൻ. എച്ച്.എം.ജീവനക്കാരുടെ ആവശ്യങ്ങൾ സയറക്ടറുമായി സംസാരിച്ചു. മാഹിയിലെത്തിയ ഡയറക്ടറെ ആരോഗ്യ വകുപ്പ് സെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ, അസിസ്റ്റൻ്റ് സയറക്ടർ ഡോ.പി. പി.ബിജു, പി.പി.രാജേഷ്, പ്രേമവല്ലി, അജിതകുമാരി എന്നിവർ ചേർന്നു സ്വീകരിച്ചു.
മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്, മാഹി എം.എൽ.എൽ. രമേഷ് പറമ്പത്ത് എന്നിവരുമായും ഡയറക്ടർ ചർച്ച നടത്തി. മാഹി ആരോഗ്യവകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ നിയമനം വേഗത്തിലാക്കുമെന്നും നഴ്സിങ്ങ് കോളേജ് സപ്തംബറിൽ ക്ലാസുകൾ തുടങ്ങുമെന്നും ഡയറക്ടർ ഡോ.എസ്.സെവ്വേൽ പറഞ്ഞു.