ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതായി ആം ആദ്മി പാര്‍ട്ടി. എംപിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യാ സഖ്യയോഗം നാളെ നടക്കാനിരിക്കെയാണ് തീരുമാനം.
‘ആംആദ്മി പാര്‍ട്ടി ഇനി ഇന്ത്യാസഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കുകയുമില്ല’ സഞ്ജയ് സിങ് പറഞ്ഞു, 2024 ലോക്‌സഭാ തെഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കിയ സംവിധാനമാണ് ഇന്ത്യാ സഖ്യം.
‘ഡല്‍ഹിയിലെയും ഹരിയാണയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഞങ്ങള്‍ സ്വതന്ത്രമായിട്ടാണ് നേരിട്ടത്. ഇനി വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിക്കുക. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ലോക്‌സഭയില്‍ പ്രശ്‌നങ്ങള്‍ ആംദ്മി പാര്‍ട്ടി ശക്തമായി ഉന്നയിക്കും. എന്നും ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ പാര്‍ട്ടി നിര്‍വഹിച്ചിട്ടുണ്ട്. ഇനി ആം ആദ്മി ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ല,’- സഞ്ജയ് സിങ് പറഞ്ഞു.