Latest News From Kannur

*പി.കെ.ഐ കെയർ കണ്ണാശുപത്രി ഉദ്ഘാടനം 21 ന് തിങ്കളാഴ്ച്ച* 

0

പാനൂർ :

തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു. പാനൂർ ബസ് സ്റ്റാൻഡിന് സമീപം പാനൂർ പൂക്കോം റോഡിൽ മലബാർ ടവറിൽ ആണ് പി കെ മലബാർ ഐ കെയർ നിലവിൽ വന്നിരിക്കുന്നത്.

ഉദ്ഘാടനം 21 ന് തിങ്കളാഴ്ച രാവിലെ 11:30 നടക്കും.

നേത്രസംബന്ധമായ എല്ലാ അസുഖങ്ങൾക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നതിനായി മൂന്ന് ഡോക്ടർമാരുടെ സേവനവും, നേത്രസംബന്ധമായ സ്കാനിങ് നടത്തുവാനുള്ള സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നു.

ഡോ എൻ പി മുഹമ്മദിന്റെ നേതൃത്വത്തിൽ ഡോ ആലിസ് മാത്യു, ഡോ അനശ്വര എന്നി ഡോക്ടർമാർ ആണ് നേത്ര പരിശോധന നടത്തുന്നത്, പ്രമേഹസംബന്ധമായ ഡയബറ്റിക് റേറ്റിനോപതി ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കൽ റേറ്റിന വിഭാഗം ഡോക്ടർ ആലിസ്മാത്യുവിന്റെനേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിരിക്കു ന്നു,

വിശാലമായ ഓപ്ടിക്കൽസ് സൗകര്യം, കുട്ടികളുടെ നേത്ര രോഗങ്ങൾ, ഫാർമസി, കോൺടാക്ട് ലെന്‌സ് ക്ലിനിക്, ആധുനിക സ്കാനിങ് രീതിയായ ഒ സി ടി, ഗ്ലോക്കോമ നിർണയിക്കുന്നതിന് ആവശ്യമായ എച്ച് എഫ് എ, തിമിര നിർണയത്തിന് ആവശ്യമായ എ സ്കാൻ, കണ്ണിന്റെ ഉൾഭാഗം കാണുന്നതിനുള്ള ഫണ്ടസ് ഫോട്ടോ തുടങ്ങി പരിശോധനകൾ പീ.കെ മലബാറിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് അഡ്മിൻ മാനേജർ എൻ മുഹമ്മദ് അലി, ജനറൽ മാനേജർ ദീപക് മേനോൻ, പാർമാരായ സുബൈർ എം കെ, മുഹമ്മദ് സുഹൈൽ, നജ്മുദ്ധീൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.