പാനൂർ :
ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുക, നഗരസഭ അടിയന്തിര ഇടപെടൽ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃതൃത്തിൽ പാനൂർ ആശുപത്രിയിലേക്ക് മാർച്ചും, ധർണയും നടത്തി.സിഐടിയു പാനൂർ ഏരിയ പ്രസിഡൻ്റ് കെകെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
കെ പ്രമോദ് അധ്യക്ഷനായി.യൂണിയൻ ജില്ലാ സെക്രട്ടറി കെ സുജിത്ത്, വിഎൻ രവീന്ദ്രൻ, കെ ദേവൻ മുത്താറിപീടിക എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി ഷിവിൻ അണിയേരി സ്വാഗതം പറഞ്ഞു