പൊയിലൂർ:
സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനുമായിരുന്ന വിളക്കോട്ടൂരിലെ
വള്ളിൽ നാണുവിനെ അനുസ്മരിച്ചു. കെ.പി. മോഹനൻ
എംഎൽഎയുടെ നേതൃത്വത്തിൽ ആർ.ജെ.ഡി. പ്രവർത്തകരും കുടുംബാംഗങ്ങളും ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. സി.കെ.ബി.തിലകൻ മാസ്റ്റർ, ടി.പി.അനന്തൻ മാസ്റ്റർ, പി.ദിനേശൻ പാലത്തായി,പി.പി. പവിത്രൻ, എ.പി. കൃഷ്‌ണൻ, കെ.രജീഷ്, വി ഭാസ്കരൻ,എ.പി. നാണു, പി.ബൈജു എന്നിവർ സംസാരിച്ചു.