Latest News From Kannur

മാഹി സർക്കാർ ബസുകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ വിലക്ക്

0

മാഹി: പെർമിറ്റില്ലാത്തതിനാൽ പുതുച്ചേരി സർക്കാൻ ബസിന് മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്താനാവില്ലെന്ന് വടകര ആർ.ടി.ഒ.

1993 ൽ ആരംഭിച്ച ബസ് സർവീസ് മൂന്ന് പതിറ്റാണ്ട് കാലം സർവീസ് നടത്തിയത് ട്രെയിനിൽ മാഹിയിലിറങ്ങുന്നവർക്ക് ചുരുങ്ങിയ ചിലവിൽ യാത ചെയ്യാനുള്ള സൗകര്യത്തിനാണ് വടകര ആർ.ടി.ഒ തടസം നിൽക്കുന്നത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് വടകര ആർ.ടി.ഒ യുടെ നടപടി. പെർമിറ്റില്ലാതെ സർവീസ് നടത്തിയാൽ 7,500 രൂപ പിഴ ചുമത്തുമെന്നും വടകര ആർ.ടി.ഒ മുന്നറിയിപ്പ്  നൽകിയിട്ടുണ്ടത്രെ.

രാഗേഷ് ചന്ദ്ര മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററായിരിക്കെ മാഹി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ് ഓടിച്ച് അഴിയൂർ സ്വദേശിയായ പുതുച്ചേരി ട്രാൻസ്പോർട്ട് കമ്മീഷണർ രാമചന്ദ്രനാണ്  പി.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത  അഴിയൂർ സ്വദേശികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉദ്ഘാടന വേദിയിൽ വെച്ച് അദ്ദേഹം അഴിയൂർ വഴി പെർമിറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. ആ പെർമിറ്റിനാണ് വിലങ്ങു വീണിരിക്കുന്നത്.

പള്ളൂർ, പന്തക്കൽ വഴിയും മാഹി ദേശീയപാതയിലൂടെയും കേരള ബസുകൾ പോകുന്നതിന് പകരമായി ഏഴ് കിലോമീറ്റർ ദൂരത്തിൽ മാഹിയിലെ ബസുകൾക്കും സഞ്ചരിക്കാമെന്ന വ്യവസ്ഥ അംഗീകരിച്ചു കിട്ടുന്നതിനാണ് ഇനി പി. ആർ.ടി.സിയുടെ നീക്കമെന്നാണ് സൂചന. റെയിൽവെ സ്റ്റേഷൻ റോയ് ജംഗ്ഷൻ വരെയാണ് പെർമിറ്റുള്ളത്
അതിനിടെ പി.ആർ.ടി.സി ജീവനക്കാർക്ക് നേരെ ആക്രമണ ഭീഷണിയുള്ളതായി ജീവനക്കാർ കോർപറേഷനെ അറിയിച്ചതായും പറയുന്നു. മാഹിയിൽ നിന്നുള്ള സഹകരണ ബസുകൾ  സർവ്വീസ് തുടരുന്നുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻ്റില്ലാത്ത മാഹിയിൽ കേരളത്തിൽ നിന്നുള്ള നിരവധി ഓട്ടോറിക്ഷകൾ മാഹി പള്ളിക്കും മുണ്ടോക്ക് കവലയിലും പാർക്ക് ചെയ്ത് ട്രിപ്പുകൾ നടത്തുന്നതിനും നടപടിയുണ്ടാവുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Leave A Reply

Your email address will not be published.