Latest News From Kannur

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിലുള്ള കമ്മ്യൂണിറ്റി കോളേജിൽ 2025 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
ബി.കോം ( ഹോണേർസ്/ മുന്നു വർഷം), മൂന്നു വർഷ തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളായ ഫാഷൻ ടെക്കനോളജി, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻ്റ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ജേർണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. എസ് സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നിയമാനുസൃത സംവരണമുണ്ടായിരിക്കുന്നതാണ്.
പ്രവേശന പരീക്ഷയില്ലാതെ
യോഗ്യതാ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി കോളേജിൽ പ്രവേശനം ലഭിക്കുന്നതാണ്.
ഓൺ ലൈൻ ലിങ്ക്: puccmaheadm.samarth.edu.in

കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
94891 39709, 70349 15883

Leave A Reply

Your email address will not be published.