Latest News From Kannur

ആർമിയിൽ 220 വനിതാ നഴ്‌സ്

0

ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2025 വർഷത്തെ നഴ്സിങ് ബിരുദ കോഴ്സുകളിലേക്ക്‌ ഇന്ത്യൻ ആർമി പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ കോളേജുകളിലായി 220 സീറ്റുകളിൽ അവസരമുണ്ട്.

നാഷണൽ ടെസ്റ്റിങ് എജൻസിയുടെ നീറ്റ് (യുജി -2025) സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോഴ്‌സ് വിജ യകരമായി പൂർത്തിയാക്കുന്നവരെ ആംഡ് ഫോഴ്സ‌സ് മെഡിക്കൽ സർവീസസിൽ കമീഷൻഡ്‌ റാങ്കിൽ നഴ്‌സുമാരായി നിയമിക്കും.

കോളേജുകളും ഒഴിവുള്ള സീറ്റും: ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (പുണെ) 40. കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് (കൊൽക്കത്ത)- 30

ഹോസ്പിറ്റൽ ഷിപ്പ്- ഐഎൻഎസ് അശ്വിനി (മുംബൈ) -40, കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് (ലഖ്‌നൗ) -40, കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്‌സ്‌ (ബംഗളൂരു) 40. ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റെഫറൽ (ഡൽഹി)- 30.

യോഗ്യത: 50 ശതമാനത്തിൽ കുറയാതെ ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി) ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്‌ടു ജയം/തത്തുല്യം. അപേക്ഷകർ അവിവാഹിതരായിരിക്കണം. വിവാഹബന്ധം വേർപെടുത്തിയവർക്കും നിയമപരമായി പിരിഞ്ഞവർക്കും ബാധ്യതയില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം.

ശാരീരിക ക്ഷമത: കുറഞ്ഞത് 152 സെന്റി മീറ്റർ ഉയരവും ആനുപാതിക തൂക്കവും. ശാരീരിക ക്ഷമത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

പ്രായം: 2000 ഒക്ടോബർ ഒന്നിനും 2008 സെപ്റ്റംബർ 30-നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ).

തിരഞ്ഞെടുപ്പ്: നീറ്റ് (യുജി) -2025 സ്റ്റോർ അടിസ്ഥാനമാക്കി സ്ക്രീനിങ് ചെയ്യപ്പെടുന്നവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലീഷ്), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ്: 200 രൂപ. എസ്‌സി, എസ്‌ടി വിഭാഗത്തിന്‌ ഫീസില്ല. നീറ്റ് പരീക്ഷാഫലം പ്ര സിദ്ധീകരിക്കുന്ന മുറയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ www. joinindianarmy.nic.in ൽ ലഭിക്കും.”

Leave A Reply

Your email address will not be published.