പാനൂർ: അണിയാരം എൻഎസ്എസ് കരയോഗം വാർഷിക ജനറൽബോഡി, ഭരണസമിതി തിരഞ്ഞെടുപ്പ് യോഗം താലൂക്ക് യൂണിയൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പ്രസിഡൻറ് കെ പ്രേമൻ അധ്യക്ഷത വഹിച്ചു. പ്രാർത്ഥന, ആചാര്യാനുസ്മരണം എന്നിവ നടന്നു.
എൻ എസ് എസ് താലൂക്ക് സെക്രട്ടറി യു രാജഗോപാൽ, അസിസ്റ്റൻ്റ് സിക്രട്ടറി വി.രഞ്ജിത്ത്, പി. കുഞ്ഞികൃഷ്ണൻ അടിയോടി, പി.പി. ഷാജേഷ് കുമാർ, പി.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അണിയാരം എൻഎസ്എസ് കരയോഗം ഭാരവാഹികളായി കെ ചന്ദ്രൻ ( പ്രസിഡണ്ട്), പി.പി. ഷാജേഷ് കുമാർ (വൈസ് പ്രസിഡണ്ട്), പി.പി. രാമചന്ദ്രൻ (സിക്രട്ടറി), പി.പി. സജിത (ജോ. സിക്രട്ടരി ), പി.സംഗീത (ട്രഷറർ) എന്നിവരേയും എൻഎസ്എസ് വനിതാ സമാജം ഭാരവാഹികളായി കെ.ശ്രീലത (പ്രസിഡണ്ട്), എൻ സിന്ധു (വൈസ് പ്രസിഡണ്ട്), പി.സംഗീത (സിക്രട്ടരി ), കെ. പി. മനീഷ (ജോ .സിക്രട്ടരി ), പി.പി. രാജശ്രീ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.