Latest News From Kannur

*വയോജന പീഡന ബോധവത്കരണ ദിനാചരണം* 

0

പാനൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ വയോജന പീഡനബോധവത്കരണ ദിനാചരണം നടത്തി. പാനൂർ പി ആർ.എം.ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ കൗൺസിലർ പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു ബോധവത്കരണ ക്ലാസെടുത്തു. കൺവീനർ സി.അച്യുതൻ, ജില്ലാ കമ്മിറ്റി അംഗം പി. വിമല, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.