Latest News From Kannur

മാഹി ബൈപ്പാസിൽ സിഗ്നൽ സംവിധാനം തകരാറിലായി പെരിങ്ങാടി റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു

0

പള്ളൂർ : മാഹി-തലശ്ശേരി ബൈപ്പാസിലെ ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ പരിസരത്തുള്ള സിഗ്നൽ സംവിധാനം കനത്ത മഴയെത്തുടർന്ന് തകരാറിലായി. ഇതോടെ സ്പിന്നിങ് മിൽ പെരിങ്ങാടി റോഡ് വഴിയുള്ള ഗതാഗതം സിഗ്നൽ പുനഃസ്ഥാപിക്കുന്നതുവരെ പൂർണമായും നിരോധിച്ചു. സിഗ്നൽ സംവിധാനം പ്രവർത്തിക്കാത്തതെന്താണെന്ന് വ്യക്തമായിട്ടില്ല. ഉപകരണങ്ങൾ മിന്നലിൽ കത്തിനശിച്ചതോ സൗരോർജ പാനലിൽ വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതിനാൽ ബാറ്ററിയിൽ ചാർജ് ഇല്ലാത്തതിനാലാണോ പ്രവർത്തിക്കാത്തതെന്ന് അധികൃതരെത്തി പരിശോധിച്ചാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. സിഗ്നൽ സംവിധാനം പ്രവർത്തിക്കാതെയായിട്ട് രണ്ട് ദിവസമായിട്ടും തകരാർ പരിഹരിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. അടുത്തദിവസം സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കുമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.