മാഹി : കനത്ത മഴയെ തുടർന്ന് പള്ളൂർ എത്താ സിവിൽ ഓഫീസിൽ ചോർച്ച. കേരളത്തിലെ വില്ലേജ് ഓഫീസിന് തുല്യമായ ഓഫീസാണ് മാഹിയിലെ എത്താ സിവിൽ ഓഫീസ്. പള്ളൂർ പോലീസ് സ്റ്റേഷനോട് ചേർന്ന് സർക്കാർ ഉടമസ്ഥയിലുള്ള വാർക്ക കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് എത്താ സിവിൽ ഓഫീസ് പ്രവർത്തിക്കുന്നത്. സ്കൂൾ കോളേജ് അഡ്മിഷനുകളുടെ കാലമായതിനാൽ നിരവധി വിദ്യാർത്ഥികൾ വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്ന ഓഫീസ് ആണിത്. ചുമരുകളിലൂടെയും ജനലിലൂടെയും വെള്ളം അതിശക്തമായാണ് ഓഫീസിലേക്ക് ഒലിച്ചിറങ്ങിയത്. വിവിധ ഫയലുകൾ, കമ്പ്യൂട്ടർ മറ്റ് അനുബന്ധ ഉപകരണങ്ങൾ എല്ലാം വെള്ളം വീണ പ്രവർത്തിക്കാതെയായി. കുട ചൂടി ഓഫീസിൽ പ്രവർത്തിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാരും ഓഫീസിലേക്ക് എത്തുന്ന നാട്ടുകാരും. വെളിച്ചത്തിന്റെ അപര്യാപ്ത്യത മൂലം മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഉദ്യോഗസ്ഥർ ഇവിടെ ജോലി എടുക്കുന്നത്. വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ മൂലം നൽകുന്നതിനാൽ കമ്പ്യൂട്ടർ പ്രവർത്തിക്കാതെയായത് ഇവിടുത്തെ ജോലികളെ തടസ്സപ്പെടുത്തിയതായും പറയുന്നു. എത്തസിവിൽ സ്റ്റേഷൻ എത്രയും പെട്ടെന്ന് ഇവിടെനിന്ന് പ്രവർത്തനം മാറ്റിയില്ലെങ്കിൽ ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും ഏറെ പ്രയാസപ്പെടും എന്നാണ് നാട്ടുകാരുടെ അഭിപ്രായം
Sign in
Sign in
Recover your password.
A password will be e-mailed to you.